കഴക്കൂട്ടം: മൺപാത്ര നിർമ്മാണ സമുദായങ്ങളുടെ ദേശീയ സംഘടനയായ അഖില ഭാരതീയ പ്രജാപതി കുംഭകാർ മാഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ. ബാലഗോപാൽ, പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്ക് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് അഡ്വ.സി. ശശികുമാറിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരൻ, കെ. ശശിധരൻ, സജിത നേമം എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.