vnd

വെള്ളനാട്:സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചാരണാർത്ഥം വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി ദീപശിഖ കൈമാറി.റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.ഗിരിജ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ രാജിത,ഹെഡ്മിസ്ട്രസ് രാജികുമാരി,പി.ടി.എ കമ്മിറ്റിയംഗങ്ങൾ,അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ എസ്.പി.സി,എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ്,എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ,കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു..