തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിൽ ദന്തസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘു ചിത്രങ്ങളുടെ സംപ്രേഷണം ആരംഭിക്കുന്നു. കൈറ്റ് വിക്ടേഴ്സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും ഓരോ രണ്ട് മണിക്കൂർ ഇടവിട്ട സമയങ്ങളിലായാണ് സംപ്രേഷണം.
ഇതിനു മുന്നോടിയായി ഈ ലഘുചിത്രങ്ങളുടെ പ്രകാശനം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് നിർവഹിച്ചു. ഐ.ഡി.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. പ്രമോദ് പി.എസ്, വൈസ് പ്രസിഡന്റ് ഡോ. അസീം ഹസാലി, കൈറ്റ് വിക്ടേഴ്സ് പ്രൊഡ്യൂസർ ശ്രീജിത്ത് സി.എസ്. തുടങ്ങിയവർ പങ്കെടുത്തു.