
നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നാലാംവർഷവും നെൽകൃഷി ആരംഭിച്ചു. നെയ്യാറ്റിൻകര പൊലീസ് എസ്.ഐ ഗിൽസ്റ്റൺ പ്രകാശ് പി.ടി.എ പ്രസിഡന്റ് സുധീർചന്ദ്ര ബാബുവിന് ഞാറുനൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ശിവകുമാർ. വി, അസി. സബ് ഇൻസ്പെക്ടർ ജസ്റ്റിൻ രാജ് എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, അനിൽകുമാർ, കൃഷി അസി. പ്രീജ, പി.ടി.എ അംഗം ഷീജ, അദ്ധ്യാപകൻ മാർക്കോസ് ,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഗോഡ്‌വിൻ എസ്.പി.സി, ജൂനിയർ സീനിയർ കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. ചെങ്കൽ കൃഷിഭവനുകീഴിൽ വ്ളാത്താങ്കര ഏലായിൽ അമ്പത് സെന്റ് സ്ഥലത്താണ് കുട്ടികൾ നെൽകൃഷി നടത്തിവരുന്നത്.