തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഈ വർഷത്തെ അവാർഡിന് അർഹരായ സംസ്ഥാനത്തെ ഫയർഫോഴ്സ് ഓഫീസർമാരെ കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആദരിക്കും. ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിന്റെ സഹകരണത്തോടെ കഴക്കൂട്ടം മേനംകുളം ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ ഉച്ചയ്‌ക്ക് 12ന് നടക്കുന്ന ആദരവ് ചടങ്ങും സെമിനാറും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ മുഖ്യാതിഥിയായിരിക്കും.
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജ്യോതിസ് സെൻട്രൽ സ്‌കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ സ്വാഗതവും കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത് നന്ദിയും പറയും. തുടർന്ന് വിദ്യാർത്ഥികൾക്കായി അഗ്നിസുരക്ഷാ ബോധവത്കരണ ക്ലാസ് നടക്കും. ചാക്ക യൂണിറ്റിലെ സ്റ്റേഷൻ ഓഫീസർ എസ്.ടി. സുജിത്ത് ക്ലാസ് നയിക്കും.