special-abeled-day

തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന്റെയും ദിനാചരണത്തിന്റെയും സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് കണിയാപുരം ആലുംമൂട് ഗവ.എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ, കണിയാപുരം ബ്ളോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന സർഗോത്സവം നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും.