uae

തിരുവനന്തപുരം: യു.എ.ഇയുടെ 51ാമത് ദേശീയ ദിനാഘോഷം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്‌തു. ചാക്ക കെ.പി.ഭവനിൽ ചേർന്ന യോഗത്തിൽ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ട്രഷറർ ഹാജി എ.എം. ബദറുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഡോ.ആരിഫ സൈനുദ്ദീനെ അനുമോദിച്ചു.

എൻ.ആർ.ഐ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എം.മുഹമ്മദ് മാഹിൻ, കെ.എം.ജെ.സി.മുൻ ജില്ലാ പ്രസിഡന്റ് വള്ളക്കടവ് ഗഫൂർ,ഓവർസീസ് കൺവീനർ എ.ഫിറോസ്‌ഖാൻ എന്നിവർ സംസാരിച്ചു. ഡോ.എം.എ.യൂസഫലി യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണം യോഗത്തിൽ പ്രദർശിപ്പിച്ചു. പിരിസി മസ്ദാൻ മാഹിൻ സ്വാഗതവും ആസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.