തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ രുചി ഫെസ്റ്റ് സംഘടിപ്പിച്ചു. നവോത്ഥാൻ കാൻസർ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. എലിസബത്ത് ആന്റണി ഉദ്ഘാടനം ചെയ്‌തു. സെക്രട്ടേറിയറ്റ് വനിതാവേദി പ്രസിഡന്റ് സുനിത എസ്. ജോർജ് അദ്ധ്യക്ഷയായി. നടനും അവതാരകനുമായ എൻ.കെ. കിഷോർ,​ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായർ, സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസ്, ജനറൽ സെക്രട്ടറി കെ. ബിനോദ്,​ വി. ഉമൈബ,​ റോസമ്മ ഐസക്, എൻ. റീജ,​ ശില്പ, ഗായത്രി, ഷാനി എം.എസ്, ഭാഗ്യതാര എം.ജി, അജിതകുമാരി, ലിനി തുടങ്ങിയവർ സംസാരിച്ചു.