തിരുവനന്തപുരം: നഗരസഭാ സമരവുമായി ബന്ധപ്പെട്ട് 22ന് മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ പന്ത്രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജയിൽ മോചിതരായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമം, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, ജില്ലാ ഭാരവാഹികളായ അബീഷ് എസ്, ഋഷി കൃഷ്ണൻ, ഭാരവാഹികളായ സജു അമർദാസ്, രതീഷ് കാരോട്, അലക്സ് ജയിംസ്, സുമേഷ് ബേബി, അനന്ദു പോത്തൻകോട്, പ്രശാന്ത് പൂജപ്പുര, വിശാഖ് വലിയശാല, അജയൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ടി.ശരത് ചന്ദ്രപ്രസാദ്, ചെമ്പഴന്തി അനിൽ, ജോബിൻ ജേക്കബ്, കൈമനം പ്രഭാകരൻ, ശ്രീകണ്ഠൻ നായർ, കൃഷ്ണകുമാർ, സജിത്ത് മുട്ടപ്പലം, ഷാജി മലയിൻകീഴ്, ഫെബിൻ, രജിത് രവീന്ദ്രൻ, വിപിൻ, ബ്രഹ്മിൻ ചന്ദ്രൻ, രതീഷ്, അനൂപ് പാലിയോട് എന്നിവർ സന്നിഹിതരായിരുന്നു.