വെള്ളനാട്:വെള്ളനാട് പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച ഓപ്പൺ ക്വിസ് മത്സരം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഒന്നാം സമ്മാനമായി 2500രൂപയും ആറ്റുവീട് സി.പി.മാധവൻ നായർ മെമ്മോറിയൽ ട്രോഫി രേഷ്മയ്ക്കും ടീമിനും രണ്ടാം സമ്മാനമായി 2000രൂപയും വാണ്ടയിൽ വീട്ടിൽ രവീന്ദ്രൻ നായർ സ്മാരക ട്രോഫിയും ടി.പി.രാകേഷിനും ടീമിനും,മൂന്നാം സമ്മാനമായി 1500രൂപയും സൗപർണ്ണിക ആറ്റുവീട്ടിൽ എസ്.കേശവൻ നായർ സ്മാരക ട്രോഫിയും ദിലീപ് കുാറിനും ടീമിനും വിതരണം ചെയ്തു.ലൈബ്രറി പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.വി.എൻ.അനീഷ്,വി.കൃഷ്ണൻകുട്ടിനായർ എന്നിവർ സംസാരിച്ചു.