തിരുവനന്തപുരം: പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പഴശ്ശിരാജ അനുസ്മരണം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി എൻ.ആർ. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹേശ്വരൻ നായർ, കടകംപള്ളി ഹരിദാസ്, വിനോദ് സെൻ, കുടപ്പനക്കുന്ന് സുഭാഷ്, ആർ. ഹരികുമാർ, രാജശേഖരൻ നായർ, സുമകുമാരി തുടങ്ങിയവർ സംസാരിച്ചു.