
തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി കോവളം ഉദയസമുദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലൂ റാമ്പ് ആഘോഷങ്ങൾ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഉദയ സമുദ്ര സി.ഇ.ഒ രാജഗോപാൽ അയ്യർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
അസി.കളക്ടർ റിയ സിങ്, പാങ്ങോട് മിലിട്ടറി ക്യാമ്പ് മേജർ സച്ചിൻ കുമാർ, വാർഡ് കൗൺസിലർ നിസാമുദീൻ, ഉദയസമുദ്ര എം.ഡി രാജശേഖരൻ നായർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സി.ആർ.ഡി പോളിയോ ഹോം പ്രതിനിധികൾ, വഴുതക്കാട് ഗവ. അന്ധവിദ്യാലയത്തിൽ നിന്ന് നൂറോളം അന്തേവാസികളും വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.