തിരുവനന്തപുരം: ആനയറ വലിയ ഉദയാദിച്ചപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്ന് ആരംഭിച്ച് 10ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം,ഉച്ചയ്ക്ക് 12ന് തൃക്കൊടിയേറ്റ് തുടർന്ന് അന്നദാനം വൈകിട്ട് 6ന് നൃത്തനൃത്യങ്ങൾ, രാത്രി ഏഴിന് കഥകളി , 9ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. നാളെ ഉച്ചയ്ക്ക് 12ന് അന്നദാനം,രാവിലെ 8.30ന് വേദാഘോഷം,രാത്രി ഏഴിന് കലാസന്ധ്യ. 5ന് രാത്രി 7ന് ഡാൻസ്,രാത്രി 8ന് ഭക്തിഗാനസുധ. 6ന് വൈകിട്ട് 6ന് ഭക്തി ഗാനമേള,രാത്രി 8ന് ക്ളാസിക്കൽ നൃത്തം. 7ന് രാവിലെ 10ന് പഞ്ചഗവ്യ നവകാഭിഷേകം, വൈകിട്ട് 6.15ന് തൃക്കാർത്തിക ദീപകാഴ്ച,രാത്രി 7ന് നൃത്തസന്ധ്യ. 8ന് രാവിലെ 8ന് ഏകാഹയജ്ഞം,9ന് ഉത്സവബലി വിളക്ക് വയപ്പ്,11ന് ഉത്സവബലി ദർശനം രാത്രി 7ന് നൃത്ത സംഗീത കലാസന്ധ്യ. 9ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8ന് പള്ളിവേട്ട, 10ന് രാവിലെ ഏഴിന് മഹാഗണപതിഹോമം,7.45ന് വിശേഷാൽ അഭിഷേകം,വൈകിട്ട് 6.30ന് ആറാട്ട്,7ന് ആറാട്ട് സദ്യ എന്നിവ നടക്കും.