
തിരുവനന്തപുരം: മാധ്വ തുളു ബ്രാഹ്മണ സമാജം ആതിഥേയത്വം വഹിക്കുന്ന 42-ാമത് ഉടുപ്പി മദ്ധ്യബ്രാഹ്മണ സഭ കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഒാഫീസ് മൂന്നാം പുത്തൻതെരുവിലെ ആജ്ഞനേയത്തിൽ സ്വാഗതസംഘം ചീഫ് ചെയർമാനായ ഭീമ ചെയർമാനുമായി ഡോ.ബി. ഗോവിന്ദനും ഭീമ മാനേജിംഗ് ഡയറക്ടറുമായ എം.എസ്. സുഹാസും സംയുക്തമായി നിർവഹിച്ചു.
ഉടുപ്പി മാധ്യബ്രാഹ്മണ സഭ കേരളയുടെ രക്ഷാധികാരി അഡ്വ.ജി.എസ്.കൽക്കുറാ, എം.ടി.ബി.എസ് പ്രസിഡന്റ് ഇ.വി. ഉപേന്ദ്രൻ പോറ്റി, സ്വാഗതസംഘം ചെയർമാൻ ആർ. സുബ്രഹ്മണ്യൻ എന്നീ പ്രമുഖർ പങ്കെടുത്തു. സമ്മേളനത്തിനായുള്ള ധനസമാഹരണ തുക എം.എസ്.സുഹാസ്, ഡോ.ബി. ഗോവിന്ദന് കൈമാറി. 2023 ഫെബ്രുവരി 4,5 തീയതികളിലാണ് സംസ്ഥാന സമ്മേളനം.