saayoojyam

മുടപുരം:മംഗലപുരം ഗ്രാമപഞ്ചായത്ത് സായൂജ്യം പകൽ വീട് വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.അജികുമാർ,തോന്നയ്ക്കൽ രവി,അരുൺകുമാർ,കെ.കരുണാകരൻ.എസ്.കവിത.ബിന്ദു ബാബു, എസ്.ജയ,ശ്രീലത,ജുമൈല ബീവി,ബിനി,മീന അനിൽ,ഷീല,സെക്രട്ടറി ജ്യോതിസ് .വി
അസ്സി.സെക്രട്ടറി ജനിഷ് . ആർ . വി . രാജ്, പകൽ വീട് ജീവനക്കാരായ ശുഭ,നിഷി,ഷീമ,ബഡ്‌സ് സ്കൂൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.