christ-nagar-college

തിരുവനന്തപുരം : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.ഫ്ലാഷ് മോബ് ക്രെസ്റ്റ് നഗർ കോളേജിലെ എം.എസ്. ഡബ്ല്യൂ വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത്.എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ ഡോ.ശ്രീലത മുഖ്യാതിഥിയായിരുന്നു.സോഷ്യൽവർക്ക് വിഭാഗം മേധാവി ഡോ.ജോർജ്ജ് ഡേവിഡ്, അദ്ധ്യാപകൻ ഡോ.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.