
കല്ലമ്പലം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ഭാഗമായി നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക വിളംബര ജാഥ സംഘടിപ്പിച്ചു.എസ്.പി.സി, ജെ.ആർ.സി,എൻ.എസ്.എസ് എന്നിവയിൽ അംഗങ്ങളായ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ജാഥ സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് എസ്.ആർ ഹാരിസ്,എസ്.എം.സി ചെയർമാൻ എം.ആർ ഫൈസൽ ഖാൻ, വികസന സമിതി ചെയർമാൻ എസ്. ബാലചന്ദ്രൻ, പ്രഥമാദ്ധ്യാപിക സിനി.എം.ഹല്ലാജ്, പ്രിൻസിപ്പൽ എസ്.ജെ. ശ്രീകുമാർ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.