abc

തിരുവനന്തപുരം: കോട്ടയ്ക്കകം ശ്രീസ്വാതിതിരുനാൾ സംഗീതസഭ ജനറൽ സെക്രട്ടറി വഴുതക്കാട് ഈശ്വര വിലാസം റോഡ് ഇ.വി.ആർ.എ 477

ശ്രീരാഗത്തിൽ കെ.എൻ.ശ്രീകുമാർ( 67) നിര്യാതനായി.32 വർഷത്തിലധികമായി സഭയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ബ്യൂറോ ഒഫ് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ അഡിഷണൽ ജില്ലാ ഓഫീസറായി വിരമിച്ചു. സ്വാതിതിരുനാൾ, ചിത്തിര തിരുനാൾ ജയന്തി സംഗീതോത്സവത്തിന് ഇക്കൊല്ലവും നേതൃത്വം നൽകിയിരുന്നു.സഞ്ചയനം എട്ടിന് രാവിലെ 8.30 മണി.