
ആറ്റിങ്ങൽ: കർഷക സംഘം മുദാക്കൽ പഞ്ചായത്ത് കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷസംഘം മുദാക്കൽ, ഇടയ്ക്കോട് വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്താഫീസിന് മുന്നിൽ നടന്ന മാർച്ചയും ധർണയും കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുദാക്കൽ വില്ലേജ് പ്രസിഡന്റ് പൊയ്കമുക്ക് ഹരി അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ.എസ്. ലെനിൻ,കർഷക സംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി.ദേവരാജൻ, പ്രസിഡന്റ് അഫ്സൽ മുഹമ്മദ്,ജില്ലാ കമ്മിറ്റി അംഗം എസ്.സിന്ധു , ഏരിയ എക്സിക്യുട്ടീവ് അംഗം ടി.ശ്രീനിവാസൻ,മുദാക്കൽ വില്ലേജ് സെക്രട്ടറി ജെ.വിക്രമ കുറുപ്പ്, ഇടയ്ക്കോട് വില്ലേജ് സെക്രട്ടറി ഭുവന ചന്ദ്രൻ,ഇടയ്ക്കോട് വില്ലേജ് പ്രസിഡന്റ് ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.