വെഞ്ഞാറമൂട്:നെഹ്രു യൂത്ത് സെന്റർ ആൻഡ് ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പതിനാലാമത് നാടക മത്സരത്തിൽ മികച്ച നാടകമായി കോഴിക്കോട് രംഗഭാഷയുടെ 'മൂക്കുത്തി' തിരഞ്ഞെടുത്തു.മികച്ച നടനായി കെ.പി.എ.എസി രാജഗോപാലിനെയും (ഒറ്റ വാക്ക്),മികച്ച സംവിധായകനായി സുരേഷ് ദിവാകരൻ (ലക്ഷ്യം,മൂക്കുത്തി)മികച്ച നടിയായി സന്ധ്യാ മുരുകേഷിനെയും തിരഞ്ഞെടുത്തു. മറ്റ് പുരസ്‌കാരങ്ങൾ മികച്ച രണ്ടാമത്തെ നാടകം ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ),ഒറ്റവാക്ക്(അയനം നാടകവേദി കൊല്ലം),മികച്ച സംവിധായകൻ സുരേഷ് ദിവാകരൻ(ലക്ഷ്യം,മൂക്കുത്തി) മികച്ച നാടക രചന മുഹാദ് വെമ്പായം (മൂക്കുത്തി,ലക്ഷ്യം)മികച്ച രണ്ടാമത്തെ നടൻ വത്സൻ നിസരി(മധുര നെല്ലിക്ക)മികച്ച രണ്ടാമത്തെ നടി മുംതാസ് (ലക്ഷ്യം)ജയലക്ഷ്മി (ചന്ദ്രികയ്ക്കുണ്ടൊരു കഥ)മികച്ച ഗാനരചയിതാവ് ശശികല മേനോൻ(ഞാൻ)മികച്ച സംഗീത സംവിധായകൻ ആലപ്പി വിവേകാനന്ദൻ (ഒറ്റവാക്ക്)മികച്ച പശ്ചാത്തല സംഗീതം അനിൽ മാള (ലക്ഷ്യം,മൂക്കുത്തി)മികച്ച രംഗപടം വിജയൻ കടമ്പേരി(മൂക്കുത്തി,ലക്ഷ്യം),മികച്ച ഗായകൻ അനിൽ മാള (ലക്ഷ്യം),മികച്ച ഗായിക ശുഭ രഘുനാഥ്(ചന്ദ്രികയ്ക്കുണ്ടൊരു കഥ,ഒറ്റവാക്ക്) മികച്ച ദീപ സംവിധാനം മനോജ് നാരായൺ (ഞാൻ)ജനപ്രിയ നാടകം(മൂക്കുത്തി) എന്നിങ്ങനെ തിരഞ്ഞെടുത്തു.