തിരുവനന്തപുരം: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5ന് രാവിലെ 10.30ന് കൈതമുക്കിൽ ജന്മവാർഷിക സമ്മേളനം നടത്തും. ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സോമശേഖരൻ നായർ, എസ്.ആർ.എം.അജി, ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്,സെക്രട്ടറിമാരായ ആലുവിള അജിത്ത്,മലയിൻകീഴ് രാജേഷ്,ജില്ലാ വൈസ് പ്രസിഡന്റുമാരായ പ്രദീപ് കുറുന്താളി,വിപിൻരാജ്,ജി.ശിശുപാലൻ,ജില്ലാ ജനറൽ സെക്രട്ടറി വേണുകാരണവർ, ട്രഷറർ ജി.മനോഹരൻ,സെക്രട്ടറിമാരായ ആർ.ഡി.ശിവാന്ദൻ,ആലച്ചക്കോണം ഷാജി,കെ.വി.അനിൽകുമാർ,കല്ലംപള്ളി അജികുമാർ,ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഉഷാ ശിശുപാലൻ,ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് വെഞ്ഞാറമൂട് രാജേഷ് എന്നിവർ സംസാരിക്കും.ജില്ലയിലെ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.