
മുടപുരം: കഠിനംകുളം ഗ്രാമപഞ്ചായത്തും പുതുക്കുറിച്ചി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന 'വിമുക്തി ഗോൾ ചലഞ്ചിൽ' എം.എൽ.എ ലഹരിക്കെതിരെ ആദ്യ ഗോൾ അടിച്ചു. സെന്റ് വിൻസെന്റ് സ്കൂളിൽ നടന്ന പരിപാടിയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി തുടങ്ങിയവർ പങ്കെടുത്തു.ജീവിതശൈലി രോഗ നിയന്ത്രണങ്ങളെ സംബന്ധിച്ച ബോധവത്കരണം,പരിശോധന,പകർച്ചവ്യാധികളെ സംബന്ധിച്ച ക്ലാസുകൾ,വിമുക്തി ക്ലാസുകൾ,പൊതുജനാരോഗ്യ മേഖലയിൽ കുടുംബശ്രീ,ഐ.സി.ഡി.എസ് പ്രവർത്തകർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രദർശനം,പോഷകാഹാരസ്റ്റാൾ,പ്രതിരോധ കുത്തിവയ്പുകൾ,കൊവിഡ് വാക്സിനേഷൻ, അഡോളസെന്റ് കൗൺസിലിംഗ്,എന്നിവ ഉൾപ്പെടുത്തി അലോപ്പതി,ആയുർവേദം,ഹോമിയോപ്പതി വകുപ്പുകളുടെ മേൽനോട്ടത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.വൈവിധ്യമാർന്ന ബോധവത്കരണ കലാപരിപാടികളും ഇതോടൊപ്പം ഒരുക്കിയിരുന്നു.ആരോഗ്യ പ്രവർത്തകർ, തൃതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും പങ്കാളികളായി.