കടയ്ക്കാവൂർ: വിവിധ രാഷ്ട്രിയ പാർട്ടികളിൽ നിന്നും സ്ത്രീകൾ ഉൾപ്പടെ അൻപതോളം പേർ കടയ്ക്കാവൂർ സി.പി.ഐയിലേയ്ക്ക്.കഴിഞ്ഞ ദിവസം ആയാന്റവിളയ്ക്ക് സമീപം കൂടിയ യോഗം ചിറയിൻകീഴ് എം.ൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു.മൃദുല അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു കടയ്ക്കാവൂർ വന്നവരെ സ്വാഗതം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.അനിൽ,അഡ്വ.അജയകുമാർ,എ.ഐ.വൈ. എഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അതുൽ എന്നിവർ പങ്കെടുത്തു.ആയാന്റവിള ബ്രാഞ്ചിന്റെ സെക്രട്ടറിയായി പ്രവീണിനെയും അസി.സെക്രട്ടറിയായി സുധീഷിനെയും തിരഞ്ഞെടുത്തു.ബ്രാഞ്ചിനു കീഴിൽ എ.ഐ.വൈ.എഫിന്റെ യൂണിറ്റ് രൂപീകരിച്ചു.