
നെടുമങ്ങാട്:നെടുമങ്ങാട് സ്വദേശിയെ സൗദിയിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്നൂർക്കോണം ആർച്ച് ജംഗ്ഷൻ ഫഹദ് മൻസിലിൽ സലീം(60)നെയാണ് സൗദി ബുറൈദക്ക് സമീപം ഖുബൈബിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.സലീമിനെ രാവിലെ പുറത്ത് കാണാത്തതിനെ തുടർന്ന് സമീപത്ത് താമസിക്കുന്നവരും, സുഹൃത്തുക്കളും പൊലീസിനെ വിവരം അറിയിക്കുകയും,.പൊലീസ് സ്ഥലത്തെത്തി സലിം താമസിക്കുന്ന മുറിപൂട്ട് പൊളിച്ചപ്പോഴാണ് മരിച്ചതിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്.നാല്പതു വർഷമായി സലിംഡ്രൈവറായി ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നു .ഭാര്യ:ഫസില ബീവി.എൽ. മക്കൾ:ഫഹദ്,ഫൈസൽ, മുഹമ്മദ് സഹാദ്,സഹദ് ഇബ്രാഹിം, തൗഫീഖ് സലീം.
ഫോട്ടോ : സലീം