തിരുവനന്തപുരം: ഭിന്നശേഷി ജീവനക്കാരെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിൽ നിലനിറുത്തുക,പെൻഷൻ പ്രായം ഉയർത്തുക,സ്ഥാനക്കയറ്റ സംവരണം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) സെക്രട്ടേറിയറ്റിൽ ഏകദിന ഉപവാസ സമരം നടത്തി. സമരം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് ബി.ലതാകുമാരി അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ജോബി.എ.എസ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജു.ടി.കെ, സംസ്ഥാന ഭാരവാഹികളായ ബി.ഉണ്ണികൃഷ്ണൻ, എസ്.എൽ.ഉദയശ്രീ,യോന എ.ഡി, ജില്ലാ ട്രഷറർ സന്ധ്യ എസ് തുടങ്ങിയവർ പങ്കെടുത്തു.