
വെള്ളറട: നഴ്സസ് സ്റ്റുഡൻസ് അസോസിയേഷൻ കേരള ഘടകത്തിന്റെ സൗത്ത്സോൺ കായികമേള കാരക്കോണം മെഡിക്കൽ കോളേജിൽ ആരംഭിച്ചു.സൗത്ത് സോണിലെ 33 നഴ്സിംഗ് സ്ഥാപനങ്ങളിൽ നിന്ന് 236 കായിക താരങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെനറ്റ് എബ്രഹാം മേള ഉദ്ഘാടനം ചെയ്തു.സോണൽ പ്രസിഡന്റ് ആശ്വാസ് ജോൺ അദ്ധ്യക്ഷത വഹിച്ചു.വെള്ളറട എച്ച്.എസ്.ഒ മൃദുൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.അൽഫോൺസ,പ്രൊഫ.ടീന,ഷീജ,ആർദ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.