sivankutty

കഴക്കൂട്ടം: കേരളത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തൊഴിൽ സ്ഥിരതയും പുനരധിവാസവും ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലോക ഭിന്നശേഷി മാസാചരണവും കുടുംബ സംഗമവും സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം ബി.ആർ.സിയിലെ ആലുംമൂട് എൽ.പി എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ,​ ബ്ലോക്ക്‌ പ്രോജക്റ്റ്‌ ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ പാറയ്‌ക്കൽ, അണ്ടൂർക്കോണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമൻ, അഞ്ജലി രാജൻ,​ സ്‌കൂൾ പ്രഥമാദ്ധ്യാപിക ഷീജ, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.