
നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂൾ വാർഷികാഘോഷം സി.ബി.എസ്.ഇ കേരള-ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ മഹേഷ് ഡി.ധർമ്മാധികാരി ഉദ്ഘാടനം ചെയ്തു.ജില്ലാ പൊലീസ് ഉപമേധാവി എം.കെ സുൽഫിക്കർ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ജി.പി സുജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി. വേലപ്പൻ നായർ, വൈസ് ചെയർമാൻ ആർ.വി.സനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറി എം. മുരളീകൃഷ്ണൻ, സീനിയർ പ്രിൻസിപ്പൽ എസ്. ജയദേവൻ, അക്കാഡമിക് ഡയറക്ടർ ഡോ.പി.മോഹൻകുമാർ, ഡോ.എൻ.നാരായണറാവു, സി. സുരേഷ് കുമാർ, സ്കൾ ഹെഡ് നന്ദന ആർ.ലക്ഷ്മി, ഗോബിന്ദ് സേത്തി എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും നടന്നു.