വിഴിഞ്ഞം: തുറമുഖ വിരുദ്ധ സമരത്തിന്റെ മറവിൽ മതസൗഹാർദ്ദം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് വിഴിഞ്ഞം സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.
മത മേലദ്ധ്യക്ഷന്മാർ വികാരത്തിന് അടിമപ്പെടേണ്ടവരല്ല, സമുദായത്തെ പക്വമായ നിലയിൽ നേർവഴി നടത്തേണ്ടവരാണ്. സമാധാന അന്തരീക്ഷം നശിപ്പിക്കുന്ന പ്രസ്‌താവനകൾ നടത്തുന്നതിൽ കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധിച്ചു. രാഷ്ട്രീയ നേട്ടം ലക്ഷ്യംവച്ച് എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനത്തിൽ നിന്ന് രാഷ്ട്രീയ നേതാക്കളും പിന്തിരിയണമെന്ന് വിഴിഞ്ഞം സർക്കിൾ പ്രസിഡന്റ് സക്കീർ ഹുസൈൻ മുസ്ലിയാർ, സെക്രട്ടറി നിസാമുദ്ദീൻ മുസ്ലിയാർ എന്നിവർ ആവശ്യപ്പെട്ടു.