h

എം.എ. പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി, എം.എസ്‌സി കെമിസ്ട്രി, എം.എസ്‌സി കെമിസ്ട്രി (സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) 2020 - 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നും രണ്ടും സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (എസ്.ഡി.ഇ. - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.സി.എ. (സപ്ലിമെന്ററി - 2015 സ്‌കീം), ജൂലായ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.ആർക്ക് കമ്പൈൻഡ് ഒന്ന്,രണ്ട്, മൂന്ന്,നാല് & അഞ്ച് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷ ജനുവരി 2022 (2013 സ്‌കീം) ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 7 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ഡിസംബർ ഒന്നു മുതൽ 7 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതൽ 14 തീയതികളിൽ നടത്തും.

മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എംകോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം. (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ രജിസ്‌ട്രേഷൻ 5 മുതൽ ആരംഭിക്കും . പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ ബി.എ/ബി.എസ്.സി (വിദൂരവിദ്യാഭ്യാസം) പരീക്ഷകൾക്ക് അഡിഷണൽ ലാംഗ്വേജ് ലാറ്റിൻ ഉൾപ്പെടുത്തി പുതുക്കിയ ടൈംടേബിൾ പ്രസിദ്ധികരിച്ചു.