പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി കോൺഗ്രസ് അംഗങ്ങൾ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് എം. ചിഞ്ചുവിനും വൈസ് പ്രസിഡന്റ് ബി. മധുസൂദനൻ നായർക്കുമെതിരെയാണ് അവിശ്വാസം കൊണ്ടുവരുന്നത്.
കോൺഗ്രസ് അംഗങ്ങളായ പുഷ്‌പം സൈമൺ, ഡെൽഫി ജോസ്, എസ്.ബി. ധനലക്ഷമി, പ്രഭബിജു, ജോണിജൂസ, ഇ. എൽബറി, ഫ്രീഡാസൈൺ എന്നിവരാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. 18 വാർഡുകളുള്ള കരുംകുളം ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് - 9, കോൺഗ്രസ് - 7,സ്വതന്ത്രർ - 2 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്രനെ കൂടെ കൂട്ടിയാണ് എൽ.ഡി.എഫ് ഇപ്പോൾ ഭരിക്കുന്നത്. മറ്റൊരു അംഗം യു.ഡി.എഫിനൊപ്പമാണ്.