
തിരുവനന്തപുരം: ഡയമണ്ട് ആഭരണങ്ങളുടെ ശേഖരവുമായി 'ഡയമണ്ട് ഫ്രം ഭീമ" ഫെസ്റ്റ് ആരംഭിച്ചു. 11 വരെ നീളുന്ന ഫെസ്റ്റിൽ വി.വി.എഫ് - ഇ.എഫ് റേറ്റിംഗോടു കൂടിയ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുള്ള ഡയമണ്ട് ആഭരണങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങൾ 3500 രൂപമുതൽ ലഭ്യമാണ്. ഫെസ്റ്റിന്റെ ദിവസങ്ങളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് കാരറ്റിന്
15,000 രൂപ വരെ കിഴിവ് ലഭിക്കും. ഡയമണ്ട് റീസെറ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജൂവലറി ബ്രാൻഡായ ഡി ബിയേഴ്സ് ഫോറെവർ മാർക്കിന്റെ അവാന്തി ഡയമണ്ട് കളക്ഷനും ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകർഷകമായ ഓഫറുകൾ മികച്ച വിലക്കിഴിവോടെ നേടാനും അവാന്തി കളക്ഷനുകൾ സ്വന്തമാക്കാനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ബി. ഗോവിന്ദൻ
പറഞ്ഞു.
കാപ്ഷൻ: ഭീമ ജൂവലറിയുടെ ഡയമണ്ട് ഫ്രം ഭീമ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ ഭീമ ഗ്രൂപ്പ് ചെയർമാൻ ബി. ഗോവിന്ദനും മാനേജ്മെന്റ് അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും