തിരുവനന്തപുരം: നിർമ്മാണ മേഖലയെ തകർക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺ​ഗ്രസിന്റെ (കെ.എസ്.കെ.എൻ.ടി.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 5ന് രാവിലെ 10ന് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. കെ.എസ്.കെ.എൻ.ടി.സി പ്രസിഡന്റ് ടി. ശരത് ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. മറ്റ് ജില്ലകളിൽ ജില്ലാ ക്ഷേമനിധി ഓഫീസുകൾക്ക് മുമ്പിലും കളക്‌ടറേറ്റുകൾക്ക് മുന്നിലുമാണ് ധർണ സംഘടിപ്പിച്ചിട്ടുള്ളത്.