
പാറശാല : സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അൽവേഡിസ ബ്ലോക്ക് മെമ്പർമാരായ എസ്.ആര്യദേവൻ, വിനിതകുമാരി,വൈ.സതീഷ്, ശാലിനി സരേഷ്,രാഹുൽ ആർ.നാഥ്,ആദർശ്, കുമാർ,സോണിയ,രേണുക,ഷിനി,ബി.ഡി.ഒ സോളമൻ എന്നിവർ പങ്കെടുത്തു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ കേരളോത്സവങ്ങളിലെ വിജയികളാണ് ബ്ലോക്കുതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇന്ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.