
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിയും ജീവിത വിജയവും ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണത്തിന്റെയും കുടുംബ സംഗമത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.കണിയാപുരം ആലുംമൂട് ഗവൺമെന്റ് എൽപിഎസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിലെ മുഹമ്മദ് നൈഫ്, പോത്തൻകോട് എൽ.വി.എച്ച്.എസ്.എസിലെ രാഹുൽ എന്നിവർ വരച്ച വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രങ്ങൾ ഉപഹാരമായി നൽകി. വി. ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, അണ്ടൂർകോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോമൻ, പ്രോഗ്രാം ഓഫീസർ എസ്.വൈ ഷൂജ തുടങ്ങിയവർ പങ്കെടുത്തു.