ശ്രീകാര്യം: പാങ്ങപ്പാറ കൈരളിനഗർ റസിഡന്റ്സ് അസോസിയേഷൻ സിൽവർ ജൂബിലിയും വാർഷിക പൊതുയോഗവും കുടുംബസംഗമവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, കാര്യവട്ടം ശ്രീകണ്ഠൻനായർ, വഞ്ചിയൂർ പ്രവീൺകുമാർ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ. രവികുമാർ, സെക്രട്ടറി മുരളീധരൻ എ.എസ്, ട്രഷറർ വിശ്വകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. പൊലീസിന്റെ ലഹരി വിരുദ്ധ പരിപാടിയായ യോദ്ധാവ് , പ്രജീഷ് നിർഭയയുടെ വ്യക്തിത്വ വികസന സെമിനാറും കലാ കായിക മത്സരങ്ങളും സമ്മാനദാനവും നടന്നു.