
തിരുവനന്തപുരം : പെൻഷൻ അനുവദിക്കുന്ന കാര്യത്തിൽ ഉൾപ്പടെ പ്രവാസികൾക്ക് നൽകുന്ന ഉറപ്പുകളെല്ലാം കാറ്റിൽ പറത്തുന്ന സർക്കാർ നടപടി തിരുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ പറഞ്ഞു. പ്രവാസികൾക്കുള്ള ഡിജിറ്റൽ മെമ്പർഷിപ്പിന്റെ ഉദ്ഘാടനം കെ.പി.സി.സി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.നേതാക്കളായ ഐസക് തോമസ്, അജയകുമാർ, റസാക്ക്,കുഞ്ഞാവ ഹാജി,കുഞ്ഞൂട്ടി പൊന്നാടൻ,യാഹൂട്ടി,മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.