kollayil-panchayath

പാറശാല: നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 15 മത് വാർഷികത്തോടനുബന്ധിച്ച് കൊല്ലയിൽ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കിയ 'എന്റെ ഹൃദയം എന്റെ ഗ്രാമം' പദ്ധതി പ്രകാരമുള്ള സൗജന്യ ഹൃദ്രോഗ നിർണയ മെഗാ ക്യാമ്പും ബോധവത്കരണവും കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സന്ധ്യ അദ്ധ്യക്ഷത വഹിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി.പഞ്ചായത്ത് അംഗങ്ങളായ ബൈജു,മഹേഷ്,ജ്യോതിഷ് റാണി,അനില തുടങ്ങിവർ പങ്കെടുത്തു.ധനുവച്ചപുരം എൻ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിന് കാർഡിയോളജിസ്റ്റും നിംസ് ഹാർട്ട് ഫൗണ്ടേഷൻ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമായ ഡോ.പി.എസ്.ശ്രീജിത്ത് നേതൃത്വം നൽകി.