
വെഞ്ഞാറമൂട്:പുല്ലമ്പാറ ഗ്രാമപഞ്ചായത്തും പുല്ലമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രവും കുടുംബശ്രീ സി.ഡി.എസും തേമ്പാംമൂട് ജനത എച്ച്.എസ്.എസും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രജേഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എ.മജീദ് അദ്ധ്യക്ഷത വഹിച്ചു.പി.എച്ച്.സി മെഡിക്കൽ ഓഫീസർ നിജു സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് എസ്.ആർ.അശ്വതി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ശ്രീകണ്ഠൻ മെമ്പർമാരായ പുല്ലമ്പാറ ദിലീപ്,നസീർ അബൂബക്കർ,പേരുമല ഷാജി,ബിന്ദു, കോമളവല്ലി,റാണി,പ്രിയ,സി.ഡി എസ് ചെയർ പേഴ്സൺ പ്രീത മനോജ്,ഡോ.ജീത്തു,വിനോദ് എന്നിവർ സംസാരിച്ചു.