hi

കിളിമാനൂർ:ബി.ആർ.സി കിളിമാനൂരിന്റെ നേതൃത്വത്തിൽ രാജാ രവിവർമ്മ സാംസ്‌കാരിക നിലയത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ എസ്.ജവാദ് മുഖ്യപ്രഭാഷണം നടത്തി.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ,കിളിമാനൂർ ആർ.ആർ.വി ബോയ്സ് ഹൈസ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ സോണി,സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അനീഷ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവും മികവും തെളിയിച്ച വിഭിന്ന ശേഷി കുട്ടികൾക്ക് സമ്മാനവും മെഡലുകളും വിതരണം ചെയ്തു. കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനാർഹരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജ്ര്രക് കോർഡിനേറ്റർ വി.ആർ.സാബു സ്വാഗതം പറഞ്ഞു.ബി.ആർ.സി ട്രെയിനർ ഷാനവാസ് നന്ദി പറഞ്ഞു.