ker

കിളിമാനൂർ: കിളിമാനൂർ ബ്ലോക്കുതല കേരളോത്സവത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഡി.ദീപ,പി.പ്രസീത,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.സരളമ്മ,ബൻഷാ ബഷീർ,ബ്ലോക്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.സമാപനയോഗവും സമ്മാനദാനവും ഇന്ന് വൈകിട്ട് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിക്കും.