
കുറ്റിച്ചൽ:ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ആര്യനാട് എക്‌സൈസിന്റെ നേതൃത്വത്തിൽ കുറ്റിച്ചലിൽ നടത്തിയ ലഹരി വിരുദ്ധ ജ്വാല കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.റേഞ്ച് ഇൻസ്‌പെക്ടർ ശ്യാംകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗ്രാമ പഞ്ചായത്തംഗങ്ങൾ,സാമൂഹ്യ പ്രവർത്തകർ,യുവജന പ്രധിനിധികൾ,എക്‌സൈസ് ഉദ്യോഗസ്ഥരായ ബിജുകുമാർ, സതീഷ്‌കുമാർ,ഷീജകുമാരി,സുജിത്,ഡ്രൈവർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.