
പാറശാല:ലോക ഭിന്നശേഷി ദിനം സമഗ്ര ശിക്ഷ കേരള യുടെ നേതൃത്വത്തിൽ പാറശാല ബി.ആർ.സിയുടെ നേതൃത്വത്തിൽ പൊഴിയൂർ ഗവൺമെന്റ് യു.പി സ്‌കൂളിലും ഇഞ്ചിവിള ഗവൺമെന്റ് എൽ.പി സ്‌കൂളിലും ഇഞ്ചിവിള ഗവൺമെന്റ് എൽ.പി സ്‌കൂളിലും വിപുലമായ പരിപാടികളോടെ ആചരിച്ചു.പൊഴിയൂർ ഗവൺമെന്റ് യു.പി സ്‌കൂളിൽ ചിത്രരചനാ മത്സരം,പോസ്റ്റർ നിർമ്മാണം,സൈക്കിൾ റാലി,വിളംബര ഘോഷയാത്ര,കുട്ടികളുടെ കലാപരിപാടികൾ, ക്ഷാകർതൃബോധവത്ക്കരണ ക്ലാസ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. സമാപനത്തിനു മന്നോടിയായി നടന്ന വിളംബര ഘോഷയാത്ര പൊഴിയൂർ ഗവൺമെന്റ് യു.പി സ്‌കൂളിലെ അഭിഷിക്ത് ബോബൻസിന്റെ വീട്ടിൽ സർക്കിൾ ഇൻസ്‌പെക്ടർ കെ.വിനുകുമാർ ഉദ്ഘാടനം ചെയ്തു.ഇഞ്ചിവിള ഗവ.എൽ.പി സ്‌കൂളിൽ നടന്ന സമാപന സമ്മേളനം പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ മുഖ്യപ്രഭാഷണം നടത്തി.കവിയും എഴുത്തുകാരനുമായ ബിജു ബാലകൃഷ്ണൻ,പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,വാർഡ് മെമ്പർമായ മായ,സുനിൽ,ഇഞ്ചിവിള ഗവ.എൽ.പി എൽ.പി.എസ് വെർജിൻ,ബി.പി.സി എസ്.കൃഷ്ണകുമാർ,കോഓർഡിനേറ്റർ ബിനു കുമാർ,ആർ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.വൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടിയ പാറശാല ജി.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ സൈമൺ,മൺവീണ എന്ന കവിത സമാഹാരത്തിന്റെ രചയിതാവ് കുളത്തൂർ ഗവൺമെന്റ് വി.ആൻഡ് എച്ച്.എസ്.എസിലെ കുമാരി സഫിയ ഷാനവാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഫോട്ടോ: വൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടിയ പാറശാല ജി.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ സൈമണെ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ പൊന്നാട അണിയിച്ച് ആദരിക്കുന്നു