irum

നെടുമങ്ങാട്:കനത്ത മഴയിൽ റോഡിന് കുറുകെ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു.അരുവിക്കര ഇരുമ്പ ജംഗ്ഷനുസമീപം ഒരു വലിയ കൊന്നമരം കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു.വളളിപ്പടർപ്പുകൾ ചുറ്റി കിടന്നതിനാൽ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് മരം മുറിച്ചു മാറ്റിയത്. ഈ സമയം റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.മരം വൈദ്യുതലൈനുകൾക്ക് മുകളിലൂടെ വീണതിനാൽ വൈദ്യുത ബന്ധവും പൂർണമായും വിച്ഛേദിക്കപ്പെട്ടു.നെടുമങ്ങാട്ട് നിന്ന് അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിലുളള സേന അംഗങ്ങളാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.