
കാട്ടാക്കട:കാട്ടാക്കട ബി.ആർ.സിയിൽ ലോക ഭിന്നശേഷി ദിനം വ്യത്യസ്ത പരിപാടികളോടെ നടത്തി.ഒരാഴ്ച നീണ്ടു നിന്ന പ്രവർത്തനങ്ങളാണ് സ്‌കൂളുകളിലും ബി.ആർ.സിയിലും സംഘടിപ്പിച്ചത്.സമാപന ദിവസം കുളത്തുമ്മൽ എൽ.പി.എസിൽ സംഘടിപ്പിച്ച 'ചേർന്നു നിൽക്കാം ചേർത്തുനിർത്താം' പരിപാടിയിൽ ഭിന്ന ശേഷി കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാവിരുന്നുകൾ ശ്രദ്ധയാകർഷിച്ചു.കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതകുമാരി അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ,ഗ്രാമ പഞ്ചായത്തംഗം മണികണ്ഠൻ നായർ,ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ.സുനിത,ഡി.പി.ഒ ബി. ശ്രീകുമാരൻ,ബി.പി.സി ശ്രീകുമാർ എന്നിവർ സംസാരിച്ചു.