
പാറശാല: ചെങ്കൽ ലയൻസ് ക്ലബ്,ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്‌കൂൾ,തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവ സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ഫാ.ആന്റോ ഉദ്ഘാടനം ചെയ്തു.പൊഴിയൂർ സെന്റ് മാത്യുസ് ഹൈസ്‌കൂളിൽ നടന്ന ക്യാമ്പിൽ കോവളം ഉദയ സമുദ്ര ഗ്രൂപ്പ്,സായി കൃഷ്ണ പബ്ലിക് സ്‌കൂൾ എന്നിവയുടെ എം.ഡി രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഗീത,ലയൻസ് ക്ലബ് പ്രസിഡന്റ് മോഹനകുമാരൻ നായർ,സെക്രട്ടറി രാധാകൃഷ്ണൻ.ആർ എന്നിവർ പങ്കെടുത്തു.പൊഴിയൂർ മേഖലയിലെ 350 ഓളം പേർ ക്യാമ്പിൽ പങ്കെടുത്ത് നേത്ര പരിശോധന നടത്തി.ക്യാമ്പിൽ പങ്കെടുത്ത് തിമിര രോഗ ബാധിതരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെത്തിച്ച് സൗജന്യ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കും വിധേയമാക്കുന്നതാണെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.