പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വോൾവോ ബസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി യുവാവ് അമരവിള എക്സൈസ് അധികൃതരുടെ പിടിയിലായി.പുനലൂർ സ്വദേശി ഷാഹിർ(23) ആണ് പിടിയിലായത്.ഇന്നലെ പുലർച്ചെ ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.ബാഗിൽ പ്രത്യേക പാക്കറ്റായി ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ അമരവിള എക്സൈസ് അധികൃതർക്ക് കൈമാറി.