
ആര്യനാട്:ചൂഴ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നാലാമത് സംരംഭമായി ആര്യനാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആരംഭിച്ച മിൽമ പാർലർ മിൽമ മേഖലാ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ എൻ.ഭാസുരാംഗൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു അദ്ധ്യക്ഷത വഹിച്ചു.മിൽമ മാനേജിംഗ് ഡയറക്ടർ ഡി.എസ്.കോണ്ട ആദ്യ വില്പന നടത്തി.കൊപ്പം സംഘം പ്രസിഡന്റ് എം.എസ്.റഷീദ് മിൽമ മാർക്കറ്റിംഗ് മാനേജർ രാജേഷ്,ഡയറി ഓഫീസർ ഒ.ബി.ബിന്ദു,വിവിധ രാഷ്ട്രീയ സംഘടന നേതാക്കളായ ഇറവൂർ പ്രവീൺ,കെ.വിജയകുമാർ,എം.എസ്.സജി,ആർ.എസ്. ഹരി,ജി.കരുണാകരൻ,ഷമീം പള്ളിവേട്ട,കെ.ജയലക്ഷ്മി,ശാലിനി എന്നിവർ സംസാരിച്ചു.