
ആറ്റിങ്ങൽ: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയും ബി.ആർ.സിയും ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഭിന്നശേഷി വിദ്യാർത്ഥി കുമാരി നൂറാ മറിയം മർഹും ഉദ്ഘാടനം ചെയ്തു. കുമാരി നിമിഷ,മാസ്റ്റർ നിഖിൽ.ബി.നായർ,മാസ്റ്റർ ഇഷാൻ ഷാൻ,മാസ്റ്റർ കൈലാസ് നാഥ്,മാസ്റ്റർ കലേഷ്,മാസ്റ്റർ നിരഞ്ജൻ.ആർ.എസ്,മാസ്റ്റർ ആകാശ് തുടങ്ങിയവർ സംസാരിച്ചു. കുമാരി അർച്ചന സുരേഷ് ഈശ്വര പ്രാർത്ഥന ആലപിച്ചു. കുമാരി ഭദ്രാദേവി അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ അക്ഷയ് എസ്. നായർ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു.