
കല്ലമ്പലം: കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലാ പാലിയേറ്റീവ് മിഷൻ ശില്പശാല നടത്തി. കടുവയിൽ കെ.ടി.സി.ടി ഹൈസ്കൂളിൽ 'എങ്ങനെ നല്ലൊരു സന്നദ്ധപ്രവർത്തക സമൂഹം സൃഷ്‌ടിക്കാം" എന്ന വിഷയത്തിലായിരുന്നു ശില്പശാല. ജില്ലാ പാലിയേറ്റീവ് കോ-ഓർഡിനേറ്റർ റോയ് ജോസ്,ബാലവകാശ കമ്മിഷൻ ഓഫീസർ ദേവി റോയ്, ഡോ.അസ്ഹർദീൻ എന്നിവർ വിഷയമവതരിപ്പിച്ചു. കെ.ടി.സി.ടി ഹൈസ്കൂൾ സീനിയർ പ്രിൻസിപ്പൽ സഞ്ജീവ്,സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള,പ്രസിഡന്റ് പി.എൻ.ശശിധരൻ,ഖജാൻജി സൈനുലാബ്ദീൻ എന്നിവർ പങ്കെടുത്തു.